നേപ്പാളില്‍ മണ്ണിടിച്ചില്‍; ഇന്ത്യയില്‍ പ്രളയ ഭീഷണി
നേപ്പാളില്‍ മണ്ണിടിച്ചില്‍; ഇന്ത്യയില്‍ പ്രളയ ഭീഷണി
Monday, May 25, 2015 11:49 PM IST
കാഠ്മണ്ഡു: നേപ്പാളിലെ മ്യാഗ്ദി ജില്ലയിലെ കാളി ഗന്ദകി നദിയില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് കൃത്രിമ തടാകം രൂപപ്പെട്ടു. നദിയിലെ ഒഴുക്കു തടസ്സപ്പെട്ടു. ബീഹാറിലും ഉത്തരപ്രദേശിലും പ്രളയത്തിനു സാധ്യതയുണ്െടന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കി.

നേപ്പാളിലെ മ്യാഗ്ദി ജില്ലയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ സുരക്ഷിത മേഖലകളിലേക്കു പലായനം ചെയ്തു. പ്രദേശത്ത് നേപ്പാള്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നദീ തീരത്ത് താമസക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.