ഭൂകമ്പത്തില്‍ തകര്‍ന്നത് ആയിരം ബുദ്ധ വിഹാരങ്ങള്‍
Saturday, May 23, 2015 11:53 PM IST
കാഠ്മണ്ഡു: നേപ്പാളിനെ കശക്കിയെറിഞ്ഞ ഏപ്രില്‍ 25ലെ ഭൂകമ്പത്തില്‍ ആയിരത്തോളം ബുദ്ധവിഹാരങ്ങള്‍ തകര്‍ന്നെന്നും 200ല്‍ അധികം ബുദ്ധസന്യാസിമാരും സന്യാസിനികളും കൊല്ലപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. സിന്ധുപാല്‍ചൌക്ക് ജില്ലയില്‍ 215 സന്യാസിമഠങ്ങളും ഗോര്‍ഖായില്‍ 150 മഠങ്ങളും തകര്‍ന്നു.

ഡാഡിംഗില്‍ 105 മഠങ്ങളും റസുവായിലും സൊളുക്കുമ്പിലും 60 മഠങ്ങള്‍ വീതവും തകര്‍ന്നു.നുവാക്കോട്ട്, ധോലക, മക്വന്‍പുര, ലാംജുംഗ് എന്നിവിടങ്ങളിലും ബുദ്ധസന്യാസിമഠങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.