സനായിലെ ഷിയാ മോസ്ക് ആക്രമിച്ചത് ഐഎസ് ഭീകരര്‍
Saturday, May 23, 2015 11:52 PM IST
സനാ: യെമന്‍ തലസ്ഥാനമായ സനായിലെ ഷിയാ ഹൌതികളുടെ മോസ്കില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ 13 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ട്വിറ്ററില്‍ പ്രസ്താവന പുറപ്പെടുവിച്ചു.

യെമനില്‍ ഹൌതികളും പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്നവരും തമ്മില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചിട്ട് നാളുകളായി. ഹാദി അനുകൂലികളെ സഹായിക്കാന്‍ സൌദി വ്യോമാക്രമണം നടത്തുന്നുണ്ട്. ഇതിനിടയില്‍ ഐഎസ്, അല്‍ക്വയ്ദ തീവ്രവാദികള്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള ശ്രമത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.