ക്രൈസ്തവ ദമ്പതികളെ ചുട്ടെരിച്ച കേസില്‍ 106 പേര്‍ക്കു കുറ്റപത്രം
Friday, May 22, 2015 11:32 PM IST
ഇസ്ലാമാബാദ്: പാക് പഞ്ചാബില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടെരിച്ചുകൊന്ന കേസില്‍ 106 പ്രതികള്‍ക്ക് ചാര്‍ജ്ഷീറ്റ് നല്‍കി. ഇവരില്‍ മൂന്നു മുസ്ലിം പുരോഹിതരും ഉള്‍പ്പെടുന്നു. ഖുറാന്റെ പേജുകള്‍ കത്തിച്ചെന്നാരോപിച്ചാണ് ഷഹ്സാദ് മസീഹിനെയും(35) ഗര്‍ഭിണിയായ ഭാര്യ ഷമായെയും (31) നവംബര്‍ നാലിന് ജനക്കൂട്ടം ഇഷ്ടികച്ചൂളയില്‍ എറിഞ്ഞു കൊന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.