ഗദ്ദാഫിയുടെ ജന്മനഗരവും ഐഎസ് കൈയടക്കി
Friday, May 22, 2015 11:30 PM IST
സിര്‍ത്തേ: ലിബിയയിലുള്ള സിര്‍ത്തേ നഗരം ഐഎസ് ഭീകരര്‍ പിടിച്ചു. മുന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ ജന്മനഗരമാണിത്.

ഗദ്ദാഫിയുടെ പതനത്തെത്തുടര്‍ന്ന് അരാജകത്വം നടമാടുന്ന ലിബിയയില്‍ അന്തര്‍ദേശീയ അംഗീകാരമുള്ള സര്‍ക്കാരിനെ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് എതിര്‍വിഭാഗം തുരത്തി.ഇരുവിഭാഗവും തമ്മില്‍ പോരടിക്കുന്നതിനിടയില്‍ ഐഎസ് ലിബിയയില്‍ കടന്നുകയറ്റം നടത്തുകയാണ്. ബംഗാസിയില്‍ അവര്‍ പലതവണ ചാവേര്‍ ആക്രമണം നടത്തി.ഫെബ്രുവരിയില്‍ ഐഎസ് ലിബിയയില്‍ 20 കോപ്ടിക് ക്രൈസ്തവരെ ശിരച്ഛേദം ചെയ്യുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.