കാന്റര്‍ബറിയില്‍ ഭാഗ്യ പരീക്ഷണത്തിനു മലയാളിയും
കാന്റര്‍ബറിയില്‍ ഭാഗ്യ പരീക്ഷണത്തിനു മലയാളിയും
Thursday, May 7, 2015 11:34 PM IST
ലണ്ടന്‍: കാന്റര്‍ബറി സിറ്റി കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാ ന്‍ മലയാളിയും. യുകെഐപി പാര്‍ട്ടി സ്ഥാനാര്‍ഥി ബേബിച്ചന്‍ തോമസാണു കാന്റര്‍ബറി സിറ്റി കൌണ്‍സിലിലേക്കു മത്സരിക്കുന്ന മലയാളി. ഇദ്ദേഹം പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. സിംഗപ്പൂരില്‍നിന്നാണു യുകെയിലെത്തിയത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം മലയാളി സമൂഹത്തിന് ലഭിച്ച അംഗീകാരമായിട്ടാണു കണക്കാക്കപ്പെടുന്നത്.

ബാംഗളൂര്‍ ക്രെെസ്റ് കോളജിലും ലേക്ക് സൈഡ് മെഡിക്കല്‍ സെന്ററിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷമാണു വിദേശത്തേക്കു പോയത്. കെന്റ് കമ്യൂണിറ്റി എന്‍എച്ച്എസ് ട്രസ്റില്‍ 15 വര്‍ഷമായി സ്റാഫ് നഴ്സാണു ബേബിച്ചന്‍. ഭാര്യ സ്മിത ആയവന സ്വദേശിനിയാണ്. നാലു മക്കളുണ്ട്.


കാന്റര്‍ബറി മലയാളി അസോസിയേഷന്റെ ആദ്യകാല സെക്രട്ടറിയായ ബേബിച്ചന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണു മലയാളികളുടെ പ്രതീക്ഷ. കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ യുകെഐപി പാര്‍ട്ടിയിലൂടെ സാധിക്കുമെന്നു മനസിലാക്കിയിട്ടാണു താന്‍ ആ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സജീവ അംഗമായിരുന്നു ബേബിച്ചന്‍. 2012ലാണു യുകെഐപി പാര്‍ട്ടിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.