പിടിച്ചെടുത്ത കപ്പല്‍ ഇറാന്‍ വിട്ടയയ്ക്കും
Thursday, May 7, 2015 11:01 PM IST
ടെഹ്റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍നിന്ന് കഴിഞ്ഞമാസം പിടിച്ചെടുത്ത മാര്‍ഷല്‍ ഐലന്‍ഡ് പതാകയുള്ള ചരക്കു കപ്പല്‍ രണ്ടു ദിവസത്തിനകം വിട്ടുകൊടുക്കുമെന്ന് ഇറാന്‍ വിദേശമന്ത്രാലയം അറിയിച്ചു. പിഴ ഈടാക്കിയ ശേഷമായിരിക്കും കപ്പല്‍ വിട്ടയയ്ക്കുക.ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ കടന്നതിനെത്തുടര്‍ന്നാണ് കപ്പല്‍ നാവികസേന പിടിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.