ജര്‍മന്‍ വിംഗ്സ് വിമാനം തകര്‍ത്തതു റിഹേഴ്സല്‍ നടത്തിയശേഷം
Thursday, May 7, 2015 11:00 PM IST
പാരീസ്: ജര്‍മന്‍ വിംഗ്സ് വിമാനം ആല്‍പ്സ് പര്‍വതത്തില്‍ മനപ്പൂര്‍വം ഇടിച്ചുതകര്‍ത്ത കോ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്സ് വിമാനം തകര്‍ക്കുന്നതു സംബന്ധിച്ച് റിഹേഴ്സല്‍ നടത്തിയിരുന്നുവെന്നു വെളിപ്പെടുത്തല്‍.

മാര്‍ച്ച് 24നാണ് സ്പെയിനിലെ ബാര്‍സലോണയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിനു പറന്ന വിമാനം ലുബിറ്റ്സ് ഫ്രഞ്ച് ആല്‍പ്സില്‍ ഇടിച്ചുതകര്‍ത്തത്. ലുബിറ്റ്സ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടു.


നേരത്തെ ഇതേവിമാനം ഡസല്‍ഡോര്‍ഫില്‍നിന്നു ബാര്‍സലോണയ്ക്കു പോയ അവസരത്തിലാണ് ദുരന്തത്തിന്റെ റിഹേഴ്സല്‍ ലുബിറ്റ്സ് നടത്തിയത്. അഞ്ചുപ്രാവശ്യം മനപ്പൂര്‍വം വിമാനം താഴ്ത്തിപ്പറപ്പിക്കാന്‍ അയാള്‍ ശ്രമിച്ചെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.