ലഖ്വിയുടെ മോചനം: നേരത്തേ വാദം കേള്‍ക്കാന്‍ അപേക്ഷ
Tuesday, May 5, 2015 10:40 PM IST
ലാഹോര്‍:മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കര്‍ കമാന്‍ഡര്‍ സക്കിര്‍ റഹ്മാന്‍ ലഖ്വിയെ ജയില്‍മോചിതനാക്കണമെന്ന ലാഹോര്‍ ഹൈക്കോടതി ഉത്തരവിനെതിരേയുള്ള ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് സര്‍ക്കാര്‍. ലാഹോര്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് പ ഞ്ചാ ബ് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ നേരത്തേ വിചാരണ കേള്‍ക്കണമെന്ന് പരമോന്നത കോടതിയോട് അഭ്യര്‍ഥിച്ചതായി പ ഞ്ചാ ബ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഷാന്‍ ഗുള്‍ പറഞ്ഞു.


2014 ഡിസംബറില്‍ വിചാരണക്കോടതി ലഖ്വിക്ക് ജാമ്യം അനുവദിച്ചുവെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നില്ല. ലഖ്വിയുടെ മോചനവുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാരിനെ ഇന്ത്യ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

2008 നവംബരില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം ലഖ്വി ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്നാണ് ആസൂത്രണം ചെയ്തത്. ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.