പാക് സ്കൂളില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
Tuesday, May 5, 2015 10:39 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സ്കൂളില്‍ അജ്ഞാതനായ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

തെക്കുപടിഞ്ഞാറന്‍ ഇസ്ലാമാബാദിലെ ദേരാ ഗാസിഖാനില്‍ ആണ്‍കുട്ടികളുടെ ഹൈസ്കൂളിലാണ് ആക്രമണം നടന്നത്. അധ്യാപകരും കുട്ടികളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദികള്‍ എത്രപേരുണ്െട ന്നോ അവര്‍ എവിടെയാണെന്നോ അറിയില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട്് റെഹ്മതത് ഉള്ള ഖാന്‍ നിയാസി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അഞ്ചമാസം മുമ്പ് പെഷവാറിലെ സ്കൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്കൂളുകള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15 ന് പെഷവാറിലെ സ്കൂളില്‍ നടന്ന ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 153 പേരാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.