അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാന്‍ റേഡിയോ
Tuesday, April 28, 2015 11:32 PM IST
ടെഹ്റാന്‍: യുഎസ് വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചെന്ന് ഇറാന്‍ റേഡിയോ പറഞ്ഞു. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല.

ഐഎസ് നേതാവ് കൊല്ലപ്പെട്ടെന്നതിനു തെളിവു കിട്ടിയിട്ടില്ലെന്നു പെന്റഗണ്‍ പറഞ്ഞു. ഇറാക്കിലെ നിനവേ പ്രവിശ്യയിലെ അല്‍ബാജില്‍ മാര്‍ച്ചില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്കു ഗുരുതരമായ പരിക്കേറ്റെന്ന് കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രമാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.