വൈറ്റ്ഹൌസില്‍ വീണ്ടും സുരക്ഷാവീഴ്ച
Tuesday, April 21, 2015 10:26 PM IST
വാഷിംഗ്ടണ്‍: വൈറ്റ്ഹൌസിന്റെ സുരക്ഷാവേലി ചാടിക്കടന്നയാളെ പോലീസ് അറസ്റ് ചെയ്തു. ഞായറാഴ്ചയാണു സംഭവം. വൈറ്റ്ഹൌസില്‍ അടുത്തകാലത്ത് നിരവധി സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതിനെത്തുടര്‍ന്നു പ്രസിഡന്റിന്റെ സംരക്ഷണച്ചുമതലയുള്ള രഹസ്യപ്പോലീസ് അതീവ ജാഗ്രതയിലായിരുന്നു.

ഞായറാഴ്ച അക്രമി വേലി ചാടിക്കടന്നയുടന്‍ രഹസ്യപ്പോലീസിന്റെ കസ്റഡിയിലായി. കഴിഞ്ഞ സെപ്റ്റംബറില്‍ മറ്റൊരു അക്രമി വൈറ്റ്ഹൌസിനുള്ളില്‍ കത്തിയുമായി കയറിയ സംഭവമുണ്ടായി. ജനുവരിയില്‍ വൈറ്റ്ഹൌസിലെ പുല്‍മൈതാനത്ത് മറ്റൊരാള്‍ ഡ്രോണ്‍(പൈലറ്റില്ലാ വിമാനം) ഇറക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.