സോമാലിയന്‍ ഭീകരര്‍ യുഎന്‍ വാഹനം തകര്‍ത്തു; ഒമ്പതു മരണം
Tuesday, April 21, 2015 10:25 PM IST
ബൊസാസോ: സോമാലിയയിലെ അല്‍ഷബാബ് ഭീകരര്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മിനിവാന്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ത്ത് ഒമ്പതു പേരെ വധിച്ചു. നാലു യൂണിസെഫ് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ മറ്റു നാലുപേരുടെ നില ഗുരുതരമാണ്. സ്വയംഭരണ പന്റ്ലാന്‍ഡ് മേഖലയുടെ തലസ്ഥാനമായ ഗരോ വെയിലാണ് ഭീകരാക്രമണം നട ന്നത്. ഗസ്റ്ഹൌസില്‍ താമസിച്ചിരുന്ന യുഎന്‍ ജീവനക്കാരെ ഓഫീസിലേക്കു കൊണ്ടുപോയ വാഹ നത്തെയാണു ഭീകരര്‍ ലക്ഷ്യമിട്ടത്. ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് അല്‍ഷബാബ് ഭീകരഗ്രൂപ്പിന്റെ നേതാവ് ഷേക്ക് അബ്ദിയാസിസ് അബു മുസാബ് റോയിട്ടേഴ്സിനോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.