നൈജീരിയ: ബുഹാരി മേയ് 29ന് അധികാരമേല്‍ക്കും
നൈജീരിയ: ബുഹാരി മേയ് 29ന് അധികാരമേല്‍ക്കും
Thursday, April 2, 2015 1:24 AM IST
അബുജ: നൈജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയച്ച മുന്‍ സൈനിക ജനറല്‍ മുഹമ്മദ് ബുഹാരിയെ തോറ്റ സ്ഥാനാര്‍ഥിയും നിലവിലുള്ള പ്രസിഡന്റുമായ ഗുഡ്ലക് ജോനാഥന്‍ അഭിനന്ദിച്ചു. ബുഹാരി മേയ്29നു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാജ്യത്തിന്റ ഐക്യവും പുരോഗതിയുമാണു സര്‍വപ്രധാനമെന്നു പറഞ്ഞ ജോനാഥന്‍ തന്റെ അനുയായികളോട് സംയമനം പാലിക്കണമെന്നും ഉപദേശിച്ചു. 1999ല്‍ സൈനിക ഭരണം അവസാനിച്ചശേഷം ജോനാഥന്റെ പീപ്പിള്‍സ് ഡെമോ ക്രാറ്റിക് പാര്‍ട്ടി(പിഡിപി)യായിരുന്നു അധികാരത്തില്‍. എന്നാല്‍ അഴിമതിയും ബൊക്കോ ഹറാം ഭീകരരുടെ ആക്രമണവും അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കി.

തെരഞ്ഞെടുപ്പില്‍ ബുഹാരിക്ക് 154ലക്ഷം വോട്ടു കിട്ടിയപ്പോള്‍ ജോനാഥന് 133ലക്ഷം വോട്ടു മാത്രമേ സമാഹരിക്കാനുയുള്ളുവെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ഒരു സിറ്റിംഗ് പ്രസിഡന്റ് ഇലക്ഷനില്‍ തോല്‍ക്കുന്നത് നൈജീരിയയില്‍ ആദ്യ സംഭവമാണ്. ബാലറ്റ് പെട്ടിയിലൂടെ സമാധാനപരമായി അധികാരക്കൈമാറ്റം സാധ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയും ഉള്‍പ്പെട്ടിരിക്കുയാണെന്നും തന്റേത് ചരിത്രവിജയമാണെന്നും ബുഹാരി അബുജയില്‍ അനുയായികളെ അഭിസംബോധന ചെയ്തു നട ത്തിയ പ്രസംഗത്തില്‍ പറ ഞ്ഞു. നിങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുചെയ്തു, മാറ്റംവന്നു- ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എപിസി) ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ബുഹാരി പറഞ്ഞു. ജോനാഥനുമായി താമസിയാതെ കൂടിക്കാഴ്ച നടത്തുമെ ന്നും ബുഹാരി അറിയിച്ചു. അദ്ദേഹത്തിന് തന്റെയും ടീമിന്റെയും ആദരവും സഹകരണവും ഉണ്ടാവുമെന്നും ബുഹാരി പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.