യെമനില്‍ മില്‍ക്ക്പ്ളാന്റില്‍ വ്യോമാക്രമണം, 37 മരണം
യെമനില്‍ മില്‍ക്ക്പ്ളാന്റില്‍ വ്യോമാക്രമണം, 37 മരണം
Thursday, April 2, 2015 1:23 AM IST
സനാ : സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം യെമന്റെ വടക്കന്‍, തെക്കന്‍ മേഖലകളില്‍ ഹൌതി ഷിയാകള്‍ക്ക് എതിരേ വ്യോമാക്രമണം തുടരുകയാണ്. ഹൊഡെയ്ഡോ നഗരത്തി ലെ പാല്‍ ഉത്പാദന കേന്ദ്രത്തില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഡസ ന്‍ കണക്കിനാളുകള്‍ക്കു പരിക്കേറ്റിട്ടുണ്ട്.

മില്‍ക്ക് പ്ളാന്റിന്റെ കെട്ടിടം ഹൌ തി വിമതര്‍ ആയുധസംഭരണശാലയാക്കി മാറ്റിയിരുന്നുവെന്ന് ആരോപണമുണ്ട്. ഇതേസമയം വിമതര്‍ തന്നെയാണ് പ്ളാന്റിനു നേരേ ആക്രമണം നടത്തിയതെന്ന് ചില കേന്ദ്രങ്ങള്‍ പറഞ്ഞു.

ഏഡന്‍ നഗരത്തിലും തലസ്ഥാനമായ സനായിലും കഴിഞ്ഞരാത്രി മുഴുവന്‍ ബോംബര്‍ വിമാനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു. സനായില്‍ സൈനിക ക്യാമ്പിലും വടക്കന്‍ നഗരമായ സാദേയില്‍ സര്‍ക്കാര്‍ മന്ദിരത്തിലും ബോംബുകള്‍ പതിച്ചു. ഏഡനില്‍ പലേടത്തും സ്ഫോടനശബ്ദം കേട്ടു. ഹൊഡെയ്ഡോയ്ക്കു സമീപം മൈദി തുറമുഖത്തിനടുത്തു നടന്ന ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

യെമനില്‍ ഹൌതികളും മുന്‍ പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്ന സുന്നി വിഭാഗക്കാരും തമ്മി ല്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ കഴിഞ്ഞയാഴ്ചയില്‍ 62 കുട്ടികള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തെന്ന് യുണിസെഫ് ന്യൂയോര്‍ക്കില്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. വടക്കന്‍യെമനിലെ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണത്തിലാണ് അധികം പേര്‍ ക്കും ജീവഹാനി നേരിട്ടത്. അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ആക്രമണം അന്തര്‍ദേശീയ നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇറാന്റെ പിന്തുണയുള്ള ഹൌതി ഷിയാകള്‍ ഏഡന്‍ നഗരം പിടിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യം വ്യോമാക്രമണത്തിനു തീരുമാനിച്ചത്.തലസ്ഥാനമായ സനാ കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ ഹൌതികള്‍ കൈയടക്കിയിരുന്നു.

ഇതേസമയം, യെമനിലെ സൌദി വ്യോമാക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ഇറാന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അബ്ദുള്ളാഹിയന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു. സിറിയന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുവൈറ്റില്‍ ചേര്‍ന്ന കോണ്‍ഫ്രന്‍സിനിടയ്ക്കാണ് അബ്ദുള്ളഹിയാനും ബാന്‍ കി മൂണും കൂടിക്കാഴ്ച നടത്തിയത്.

യെമനിലെ പ്രശ്നം സൈനികതലത്തില്‍ പരിഹരിക്കാനുള്ള ഏതു നീക്കവും പരാജയപ്പെടുകയേ ഉള്ളു. രാഷ്ട്രീയ പരിഹാരമാ ണു വേണ്ടത്.

ഇതിനായി ബന്ധപ്പെട്ട കക്ഷികള്‍ പുറത്തുനിന്നുള്ള ഇടപെടലില്ലാതെ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് അബ്ദുള്ളഹിയാന്‍ പറഞ്ഞതായി ഇര്‍നാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.