തമിഴ്പുലികള്‍ പുനഃസംഘടിക്കാന്‍ സാധ്യതയെന്നു മുന്നറിയിപ്പ്
Tuesday, March 31, 2015 11:48 PM IST
കൊളംബോ:എല്‍ടിടിഇ പുനഃസ്സംഘടിപ്പിക്കാനും സ്വതന്ത്ര തമിഴ് ഈഴത്തിനുവേണ്ടി പുതിയ യുദ്ധം ആരംഭിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ശ്രീലങ്കന്‍ ഡെപ്യൂട്ടി വിദേശമന്ത്രി അജിത് പെരയിര. ഇക്കാര്യത്തില്‍ കരുതലോടെയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറുവര്‍ഷംമുമ്പാണ് ശ്രീലങ്കന്‍ സൈന്യം തമിഴ്പുലികളെ പരാജയപ്പെടുത്തി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചത്.

എന്നാല്‍, എല്‍ടിടിയുമായി ബ ന്ധപ്പെട്ട ഗ്രൂപ്പുകള്‍ വിദേശത്ത് ബിസിനസിലൂടെ ധനസമാഹ ര ണം തുടരുകയാണ്. പെട്രോള്‍ പ മ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷിപ്പിംഗ് കമ്പനികള്‍ എന്നിവ നടത്തിയാണ് ഫണ്ട് സമാഹരിക്കുന്നത്.

എല്‍ടിടിഇയെ കരിമ്പട്ടികയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രി പെരയിര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


എല്‍ടിടിഇയുടെ വിദേശസ്വത്തുക്കള്‍ കൈയടക്കാന്‍ മുന്‍ രാജപക്സെ ഭരണകൂടം തയാറാക്കിയ പദ്ധതിക്ക് കനത്ത തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇടക്കാലത്തു പിന്‍വലിച്ച നിരോധനം തുടരാന്‍ യൂറോപ്യന്‍ യൂണിയന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും മന്ത്രി പെരയിര ചൂണ്ടിക്കാട്ടി.

ഇതിനിടെ, തമിഴ് ന്യൂനപക്ഷവുമായി അനുരഞ്ജനത്തിന് പ്രസിഡന്റ് മൈത്രിപാല സിരിസേന വിവിധ നടപടികള്‍ എടുത്തിട്ടുണ്ട്. ആഭ്യന്തരയുദ്ധകാലത്തു നടന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ തമിഴര്‍ക്ക് ഉറപ്പുനല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.