മൂത്രത്തില്‍നിന്നു വൈദ്യുതിയുമായി വിദ്യാര്‍ഥികള്‍
Friday, March 6, 2015 11:07 PM IST
ലണ്ടന്‍: വൈദ്യുതി പ്രതിസന്ധിക്കു വ്യത്യസ്തമായ പരിഹാരവുമായി ഇംഗ്ളണ്ടിലെ ബ്രിസ്റോള്‍ സര്‍വകലാശാലയിലെ കുട്ടികള്‍ രംഗത്ത്. മൂത്രത്തില്‍നിന്നു വൈദ്യുതിയുണ്ടാക്കുന്ന കണ്ടുപിടിത്തം സര്‍വകലാശാലയില്‍ വിജയകരമായി പരീക്ഷിച്ചു. 'പീ പവേഡ് ടോയ്ലറ്റ്' എന്ന പേരിലാണ് വിദ്യര്‍ഥികള്‍ ഇതിനെ അവതരിപ്പിച്ചത്. അഭയാര്‍ഥി ക്യാമ്പുകളില്‍ നേരത്തേ ഇത്തരത്തില്‍ ബള്‍ബുകള്‍ പ്രകാശിപ്പിച്ചിരുന്നെന്നു സര്‍വകലാശാലയിലെ ഗവേണഷ വിഭാഗം സ്ഥിരീകരിക്കുന്നു. 2013ല്‍ ബ്രിസ്റോള്‍ ബയോ എനര്‍ജി സെന്റര്‍ ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍, ഒരു കാമ്പസില്‍ ഇങ്ങനെയൊരു നീക്കം നടക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.