2015ല്‍സാമ്പത്തിക വളര്‍ച്ച കുറയുമെന്നു ചൈന
Friday, March 6, 2015 11:07 PM IST
ബെയ്ജിംഗ്: 2015 സാമ്പത്തിക വളര്‍ച്ചാപ്രതീക്ഷ ഏഴു ശതമാനമായി കുറയ്ക്കുന്നതായി ചൈന അറിയിച്ചു. പ്രതികൂല സാഹചര്യംകണക്കിലെടുത്താണു ഏഴു ശതമാനമായി കുറയ്ക്കുന്നതെന്നും ചൈന. കഴിഞ്ഞ വര്‍ഷം ഇത് 7.4 ശതമാനമായിരുന്നു. പതിറ്റാണ്ടുനീണ്ട വന്‍ വളര്‍ച്ചയ്ക്കുശേഷമാണ് ചൈനയ്ക്കു വളര്‍ച്ചാ നിരക്കില്‍ തിരിച്ചടി നേരിടുന്നത്.

2004നുശേഷം ആദ്യമായാണ് ചൈന വളര്‍ച്ച ഏഴിലൊതുക്കുന്നത്. വ്യാപാരം, നാണ്യപ്പെരുപ്പം എന്നിവയിലും ചൈന പിന്നോട്ടു വലിഞ്ഞിട്ടുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ എട്ടു ശതമാനം വളര്‍ച്ച ലക്ഷ്യമിടുമ്പോഴാണ് ചൈനയുടെ പിന്നോട്ടടിയെന്നതാണ് ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.