നൊബേല്‍ കമ്മിറ്റി ചെയര്‍മാനു സ്ഥാനചലനം
Thursday, March 5, 2015 11:37 PM IST
ഓസ്ളോ: മുന്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി തോര്‍ബ്ജാന്‍ ജഗ്ലാന്‍ഡിനെ നൊബേല്‍ സമാധാന പുരസ്കാര നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കി. ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അഞ്ചംഗ പുരസ്കാര നിര്‍ണയ കമ്മിറ്റിയില്‍ അദ്ദേഹത്തിന് അംഗമായി തുടരാം. കാസി കുള്‍മാന്‍ ഫൈവ് ആണ് പുതിയ ചെയര്‍മാന്‍.

നൊബേല്‍ പുരസ്കാരത്തിന്റെ 114 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കമ്മിറ്റിയുടെ ചെയര്‍മാനെ തരംതാഴ്ത്തുന്നത്.പ്രസിഡന്റ് ഒബാമ അധികാരമേറ്റ് ഒമ്പതുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു നൊബേല്‍ സമാധാന പുരസ്കാരം നല്‍കിയതിന്റെ പേരില്‍ ജഗ്്ലാന്‍ഡിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. ചൈനീസ് വിമതന്‍ ലിയു സിയാബോയ്ക്ക് 2010ലെ സമ്മാനം നല്‍കിയതും വിമര്‍ശനം ക്ഷണിച്ചുവരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.