മുംബൈഭീകരാക്രമണം: സാക്ഷിമൊഴി രേഖപ്പെടുത്തി
Thursday, March 5, 2015 11:38 PM IST
ഇസ്ലാമബാദ്: 2008ലെ മുംബൈ ഭീകരാക്രമണ കേസ് പരിഗണിക്കുന്ന തീവ്രവാദവിരുദ്ധ കോടതി ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. മൊത്തം നാലു പേര്‍ക്കു കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും മറ്റു മൂന്നു പേര്‍ ഹാജരായില്ല. സിന്ധ് മേഖലയിലെ ലോക്കല്‍ മജിസ്ട്രേറ്റ് ആണു ലഷ്കറെ തോയിബയുടെ പരിശീലന കേന്ദ്രത്തെ സംബന്ധിച്ച മൊഴി നല്‍കിയത്. നേരത്തെ മുംതാസ് എന്ന വ്യക്തി ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.