യേശു ജീവിച്ച ഭവനം കണ്െടത്തി?
യേശു ജീവിച്ച ഭവനം കണ്െടത്തി?
Thursday, March 5, 2015 11:34 PM IST
ജറുസേലം: യേശുക്രിസ്തു ബാല്യകാലം ചെലവഴിച്ച ഭവനം കണ്െടത്തിയതായി പുരാവസ്തു ശാസ്ത്രജ്ഞന്റെ അവകാശവാദം. ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജനും റീഡിംഗ് യൂണിവേഴ്സിറ്റി പ്രഫസറുമായ കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കണ്െടത്തിയതെന്നു ഡെയ്ലി മെയ്ല്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. വീടിന്റെ ഏതാനും ഭാഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. യേശു ജീവിച്ചിരുന്ന പ്രദേശത്തെപ്പറ്റിയും വീടിനെപ്പറ്റിയും എ.ഡി 670ല്‍ ഇവിടം സന്ദര്‍ശിച്ച അയര്‍ലന്‍ഡില്‍നിന്നുള്ള ക്രിസ്ത്യന്‍ സന്യാസി ആബട്ട് അഡംനാം എഴുതിയ രേഖകളിലെ വിവരണവുമായി ഒത്തുപോകുന്നതാണ് ഇപ്പോള്‍ കണ്െടത്തിയ വീടെന്നും പ്രഫസര്‍ കെന്‍ഡാര്‍ക്ക് ബിബ്ളിക്കല്‍ ആര്‍ക്കിയോളജി റിവ്യൂവില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.


ബൈസാന്റയിന്‍ കാലഘട്ടത്തില്‍ ഈ വീടിരുന്ന സ്ഥലത്ത് ഒരു പള്ളി നിര്‍മിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ ഇതു പുതുക്കി പ്പണിതു. രണ്ടുകൂട്ടരും ഇത് യേശു ജീവിച്ച ഭവനമാണെന്നു കരുതിയിരിക്കാന്‍ ഏറെ സാധ്യതയുണ്ടന്ന് പ്രഫസര്‍ ഡാര്‍ക്ക് അഭിപ്രായപ്പെട്ടു. ഇതിനു മുമ്പ് പലരും യേശു താമസിച്ചിരുന്ന ഭാവനം കണ്െടത്തിയെന്നു അവകാശപ്പെട്ടിരുന്നെങ്കിലും ഇതൊന്നും ശരിയല്ലെന്നു പിന്നീടു തെളിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.