ഇസ്രേലി വിമാനം തകര്‍ക്കുമെന്നു യുഎസ് ഭീഷണിപ്പെടുത്തി
Tuesday, March 3, 2015 11:11 PM IST
ജറൂസലേം: ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ബോംബിടാന്‍ തുനിഞ്ഞാല്‍ ഇസ്രേലി യുദ്ധവിമാനങ്ങള്‍ തകര്‍ക്കുമെന്ന് 2014ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഭീഷണിപ്പെടുത്തിയെന്ന് കുവൈറ്റിലെ അല്‍ജാരിഡ പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് ബോംബിംഗിനുള്ള നീക്കം പ്രധാനമന്ത്രി നെതന്യാഹു ഉപേക്ഷിച്ചെന്നും പത്രം പറഞ്ഞു.

ഉന്നത കമാന്‍ഡര്‍മാരുമായി കൂടിയാലോചിച്ചശേഷം നെതന്യാഹു, പ്രതിരോധമന്ത്രി യാലോണ്‍, വിദേശമന്ത്രി ലീബര്‍മാന്‍ എന്നിവരാണ് ഇറാനെതിരേ ആക്രമണത്തിനു പദ്ധതി തയാറാക്കിയത്.


ബോംബാക്രമണ പദ്ധതിയെക്കുറിച്ച് ഇസ്രേലി കാബിനറ്റിലെ ഒരംഗമാണ് സ്റേറ്റ് സെക്രട്ടറി കെറിക്കു സൂചന നല്‍കിയത്. ഇറാനിലേക്കുള്ള മാര്‍ഗമധ്യേ ഇറാക്കിലെ യുഎസ് നിയന്ത്രിത വ്യോമമേഖലയില്‍ കടന്നാല്‍ ഇസ്രേലി വിമാനങ്ങള്‍ വെടിവച്ചിടുമെന്ന് യുഎസ് ഭീഷണി മുഴക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.