ഇരട്ടക്കൊലപാതകം: പാക് മോഡല്‍ അറസ്റില്‍
Monday, March 2, 2015 11:31 PM IST
ലാഹോര്‍: ഇരട്ടക്കൊലപാതകക്കേസില്‍ പാക് മോഡല്‍ ടൂബാ എന്ന ഉസ്മാ റാവുവിനെ(22) പോലീസ് അറസ്റു ചെയ്തു. ഒരു ഫോട്ടോഗ്രാഫറെയും മറ്റൊരു മോഡലിനെയും കൊലപ്പെടുത്തിയെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം.ഫോട്ടോ ജേര്‍ണലിസ്റ് യൂസഫ് കോക്കറെ പഴച്ചാറില്‍ സയിനയിഡ് ചേര്‍ത്തു നല്‍കിയാണ് ടൂബാ കൊലപ്പെടുത്തിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് റാണാ അയാസ് സലിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. തന്റെ മോശമായ ചില ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിച്ചതിനാണ് ഫോട്ടോഗ്രാഫറെ ടൂബാ വകവരുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് വിവാഹമോചനം നേടി. തന്നെ ഉപേക്ഷിച്ച ഭര്‍ത്താവിനെ വകവരുത്താന്‍ സുഹൃത്തും മോഡലുമായ അബീറായുടെ സഹായം ടൂബാ തേടി. ആദ്യം സമ്മതിച്ചെങ്കിലും അബീറാ പിന്നീടു പിന്മാറി. ഈ സാഹചര്യത്തില്‍ അബീറായെ കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് ടൂബാ കുറ്റസമ്മതം നടത്തിയെന്നു പോലീസ് അറിയിച്ചു. വിഷം കൊടുത്തു കൊലപ്പെടുത്തിയ ഇരുപതുകാരിയായ അബീറായുടെ മൃതദേഹം ജനുവരിയില്‍ ഒരു ബസ് ടെര്‍മിനലില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്്കേസിലാണു കാണപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.