കാല്‍ലക്ഷം ഈജിപ്തുകാര്‍ ലിബിയ വിട്ടു
Saturday, February 28, 2015 11:16 PM IST
കയ്റോ: ഐഎസ് ഭീകരര്‍ ലിബിയയില്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ശിരച്ഛേദം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് 25000 ഈജിപ്തുകാര്‍ ലിബിയയില്‍നിന്ന് പലായനം ചെയ്തു.

21407പേര്‍ സാല്ലം ചെക്കുപോസ്റ് കടന്ന് ഈജിപ്തില്‍ എത്തിയെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ടുണീഷ്യയിലേക്കു പോയ 4122 പേരെ അവിടെനിന്ന് വിമാനമാര്‍ഗം ഈജിപ്തില്‍ എത്തിക്കുകയായിരുന്നു. ഇനിയും നിരവധി ഈജിപ്തുകാര്‍ ലിബിയയില്‍ ജോലി ചെയ്യുന്നുണ്െടന്നു കരുതപ്പെടുന്നു. ഗദ്ദാഫി കൊല്ലപ്പെടുന്നതിനുമുമ്പ് ലിബിയയിലുള്ള ഈജിപ്ഷ്യന്‍ ജോലിക്കാരുടെ എണ്ണം 15 ലക്ഷമായിരുന്നു. നിര്‍മാണമേഖലകളിലും സര്‍വീസ് മേഖലകളിലുമായിരുന്നു മിക്കവരും ജോലി ചെയ്തിരുന്നത്.ലിബിയയില്‍ ഇപ്പോള്‍ രണ്ടു സര്‍ക്കാരുകളാണുള്ളത്. അന്തര്‍ദേശീയ അംഗീകാരമുള്ള സര്‍ക്കാരിന്റെ ആസ്ഥാനം കിഴക്കന്‍ നഗര മായ തോബ്രുക്കിലാണ്. തല സ്ഥാനമായ ട്രിപ്പോളി ഇസ്ലാമിസ്റ് പിന്തുണയുള്ള സര്‍ക്കാരിന്റെ അധീനതയിലാണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.