ക്വാദ്രിയും മക്കളും പ്രഖ്യാപിത കുറ്റവാളികള്‍: പാക് കോടതി
Friday, February 27, 2015 10:36 PM IST
ലാഹോര്‍: നവാസ് ഷരീഫിന്റെ സര്‍ക്കാരിനെതിരേ ഇമ്രാന്‍ ഖാനുമായി യോജിച്ച് സമരം നടത്തിയ മുസ്്ലിം പുരോഹിതന്‍ തഹിറുള്‍ ക്വാദ്രിയും അദ്ദേഹത്തിന്റെ രണ്ടു മക്കളും പ്രഖ്യാപിത കുറ്റവാളികളാണെന്നു പാക് ഭീകരവിരുദ്ധ കോടതി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 64കാരനായ ക്വാദ്രി കാനഡ ആസ്ഥാനമായാണു പവര്‍ത്തിക്കുന്നത്.

പ്രക്ഷോഭത്തോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷം ലാഹോറില്‍ നടത്തിയ കൊള്ളയുടെയും അക്രമത്തിന്റെയും പേരിലാണ് കേസെടുത്തത്. സമന്‍സയച്ചിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. ഇന്നലെ ക്വാദ്രിക്കും രണ്ടു മക്കള്‍ക്കും ക്വാദ്രിയുടെ നേതൃത്വത്തിലുള്ള പാക് അവാമി തെഹ്റിക് പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ക്കുമെതിരേ കോടതി ജാമ്യമില്ലാവാറന്റ് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.