ഭവനരഹിതന് അന്ത്യവിശ്രമം വത്തിക്കാന്‍ സെമിത്തേരിയില്‍
Friday, February 27, 2015 10:34 PM IST
വത്തിക്കാന്‍സിറ്റി: അനാഥനും ഭവനരഹിതനുമായ വില്ലി ഹെര്‍ട്ലറുടെ സംസ്കാരം വത്തിക്കാനിലെ സെമിത്തേരിയില്‍ നടത്തി. സെന്റ്പീറ്റേഴ്സ് ദേവാലയ പരിസരത്തു സ്ഥിരം കാണപ്പെട്ടിരുന്ന ഹെര്‍ട്ലര്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന സഹായം കൊണ്ടാണു ജീവിച്ചിരുന്നത്. ഡിസംബര്‍ 12ന് 80-ാം വയസില്‍ മരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ജനുവരി ഒമ്പതിന് നടത്തി.

സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കും പോള്‍ ആറാമന്‍ ഹാളിനും മധ്യേയുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ട്യൂട്ടോണിക് സെമിത്തേരിയില്‍ ഹെര്‍ട്ലറെ സംസ്കരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. ആര്‍ച്ച്ബിഷപ് അമേരിക്കോ സിയാനിയുടെ സുഹൃത്തായിരുന്നു ഹെര്‍ട്ലര്‍.


വത്തിക്കാനില്‍ രാജാക്കന്മാ രും പ്രഭുക്കളും അന്ത്യവിശ്രമം കൊള്ളുന്ന ഈ സെമിത്തേരിയില്‍ അടക്കപ്പെടുന്ന ആദ്യത്തെ ഭവനരഹിതനാണ് ഹെര്‍ ട്ലര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.