സിരിസേന 16ന് ഇന്ത്യയിലെത്തും
Monday, February 2, 2015 12:29 AM IST
കൊളംബോ: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഈ മാസം 16ന് ഇന്ത്യയിലെത്തും. പ്രസിഡന്റായി സ്ഥാനമേറ്റശേഷമുള്ള സിരിസേനയുടെ പ്രഥമ വിദേശ പര്യടനമായിരിക്കുമിതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

മാര്‍ച്ച് 13-15തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോടി ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തിയേക്കും. മോടി ജാഫ്നയും സന്ദര്‍ശിക്കുമെന്നു ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ജനുവരിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ തറപറ്റിച്ച സിരിസേന, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്െടന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.