ഐഎസ് ഭീകരര്‍ ഇറാക്കി കേണലിന്റെ തലവെട്ടി
Monday, February 2, 2015 12:28 AM IST
ബാഗ്ദാദ്: ഐഎസ് ഭീകരര്‍ ഇറാക്കി പോലീസ് കേണലിന്റെ തലവെട്ടുന്ന ഫോട്ടോ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. കേണലിനെ കണ്ണുമൂടിക്കെട്ടി തെരുവില്‍ നിര്‍ത്തിയിരിക്കുന്നതും മുഖംമൂടി ധരിച്ച ഭീകരന്‍ തലയറുക്കുന്നതും ഫോട്ടോയില്‍ കാണാം. രണ്ട് ഇറാക്കി സൈനികരുടെ തലയറുക്കുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇറാക്കിലും സിറിയയിലും ഒട്ടേറെ പ്രദേശം പിടിച്ച ഐഎസ് ഭീകരര്‍ തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ നിരവധി പേരെ ശിരച്ഛേദം ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.