വിദേശ ലാഭത്തിന് ഒബാമ നികുതി ചുമത്തി
Monday, February 2, 2015 12:28 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ കമ്പനികള്‍ വിദേശത്തുണ്ടാക്കിയ ലാഭത്തിനു 14 ശതമാനം നികുതി ചുമത്തിക്കൊണ്ടു പ്രസിഡന്റ് ബറാക് ഒബാമയുടെ ബജറ്റ് നിര്‍ദേശം. വിദേശത്തുണ്ടാക്കിയിട്ട് അമേരിക്കയിലേക്കു കൊണ്ടുവരാതെ സൂക്ഷിക്കുന്ന ലാഭത്തിനാണ് ഈ ഒറ്റത്തവണ നികുതി. രണ്ടു ലക്ഷം കോടി ഡോളര്‍ ഇപ്രകാരം നികുതി ചുമത്തപ്പെടാതെ കിടപ്പുണ്െടന്നാണു കണക്ക്. ഹൈവേ വികസനനിധിയിലേക്കാണ് ഈ നികുതിപ്പണം ചേര്‍ക്കുക.

വരും വര്‍ഷങ്ങളില്‍ യുഎസ് കമ്പനികളുടെ വിദേശലാഭത്തിനു 19 ശതമാനം നികുതി നല്കണം. വിദേശത്തു നികുതി അടച്ചിട്ടുണ്െടങ്കില്‍ ആ തുക കുറയ്ക്കും. യുഎസ് കമ്പനികള്‍ ബജറ്റ് നിര്‍ദേശത്തെ വിമര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.