ബോകോ ഹറാമിനെ നേരിടാന്‍ പട്ടാളത്തെ അയയ്ക്കും
Sunday, February 1, 2015 12:23 AM IST
അഡിസ് അബാബ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ 7,500 പട്ടാളത്തെ അയയ്ക്കാന്‍ ആഫ്രിക്കന്‍ നേതാക്കള്‍ തീരുമാനിച്ചു. 54 രാജ്യങ്ങള്‍ അംഗങ്ങളായ ആഫ്രിക്കന്‍ യൂണിയന്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ യോഗത്തിലാണു തീരുമാനം. നൈജീരിയ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ ബോകോ ഹറാം ആക്രമണങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഫെബ്രുവരി 14 ആണ് തെരഞ്ഞെടുപ്പ്. ആഫ്രിക്കന്‍ യൂണിയനിന്റെ പുതിയ നീക്കത്തെ യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.


കഴിഞ്ഞ ഏപ്രിലില്‍ ചിബോകിലെ സ്കൂളില്‍നിന്ന് 276 വിദ്യാര്‍ഥിനികളെ ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്‍ രക്ഷപ്പെട്ടെത്തിയെങ്കിലും 219 പേരെ ഇനിയും കണ്െടത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.