ശ്രീപവന്‍ ശ്രീലങ്കന്‍ ചീഫ്ജസ്റീസായി സത്യപ്രതിജ്ഞ ചെയ്തു
Saturday, January 31, 2015 11:57 PM IST
കൊളംബോ: ശ്രീലങ്കയുടെ 44-ാമത്തെ ചീഫ് ജസ്റീസായി തമിഴ്്വംശജനായ കനകസഭാപതി ശ്രീപവന്‍ ഇന്നലെ പ്രസിഡന്റ് സിരിസേനയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

രാജപക്സെ ഭരണകൂടം ഇംപീച്ചു ചെയ്ത പ്രഥമ വനിതാ ചീഫ് ജസ്റീസ് ഷിരാനിക്ക് സിരിസേന പുനര്‍നിയമനം നല്‍കിയെങ്കിലും ഒരു ദിവസത്തിനുശേഷം അവര്‍ രാജിവയ്ക്കുകയായിരുന്നു.

ഷിരാനിയെ പുറത്താക്കി രാജപക്സെ നിയമിച്ച ചീഫ് ജസ്റീസ് മോഹന്‍ പെയ്രിസിനെ സിരിസേന പുറത്താക്കി. പെയ്രിസിനെ പുറത്താക്കിയ നടപടിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ പാര്‍ലമെന്റില്‍ ബഹളം വച്ചു. അടുത്തയാഴ്ച ചര്‍ച്ചയാവാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.