അപകടസമയത്ത് എയര്‍ ഏഷ്യാ വിമാനം പറത്തിയതു സഹപൈലറ്റ്
Friday, January 30, 2015 11:27 PM IST
ജക്കാര്‍ത്ത: എയര്‍ ഏഷ്യ വിമാനം തകര്‍ന്നുവീഴുന്ന സമയത്ത് വിമാനം പറത്തിയിരുന്നത് സഹപൈലറ്റായിരുന്നുവെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞമാസം ഇന്തോനേഷ്യന്‍ നഗരമായ സുരാബയയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്.

സാധാരണയായി മുഖ്യപൈലറ്റാണ് വിമാനം നിയന്ത്രിക്കേണ്ടത്. എന്നാല്‍ അപകടസമയത്ത് ഫ്രഞ്ച് വംശജനായ സഹപൈലറ്റായിരുന്നു വിമാനം പറത്തിയത്.


സാധാരണയായി സഹപൈലറ്റിനു കോക്പിറ്റില്‍ വലതുവശ ത്താണ് സ്ഥാനം. അപകടത്തിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ അസാധാരണ ശബ്ദ വ്യത്യാസം ഉണ്ടായിരുന്നതായി ബ്ളാക് ബോക്സില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.