കിംജോംഗ് ഉന്‍ റഷ്യ സന്ദര്‍ശിക്കും
Thursday, January 29, 2015 12:02 AM IST
സിയൂള്‍: മേയ് മാസത്തില്‍ റഷ്യ സന്ദര്‍ശിക്കുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സ്ഥിരീകരിച്ചു. രണ്ടാംലോക മഹായുദ്ധത്തില്‍ ജര്‍മനിയുടെ മേല്‍ സോവ്യറ്റ് ചെമ്പട നേടിയ വിജയം അനുസ്മരിക്കുന്നതിനു ചേരുന്ന ചടങ്ങില്‍ പങ്കെടുക്കാനാണു കിം എത്തുന്നത്.ചടങ്ങില്‍ പങ്കെടുക്കുമെന്ന് 20 ലോകനേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ടന്നും അവരില്‍ കിമ്മും ഉള്‍പ്പെടുന്നുവെന്നും ക്രെംലിനെ ഉദ്ധരിച്ച് യോണ്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2011ല്‍ അധികാരമേറ്റ കിമ്മിന്റെ ആദ്യ വിദേശസന്ദര്‍ശനമായിരിക്കും ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.