കൊബാനിയില്‍ യുഎസ് വ്യോമാക്രമണം നടത്തി
Thursday, January 29, 2015 12:02 AM IST
കൊബാനി: സിറിയന്‍ നഗരമായ കൊബാനിയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് ഇന്നലെ 13 തവണ വ്യോമാക്രമണം നടത്തി. ഇസ്്ലാമിക് സ്റേറ്റ് ഭീകരരെ നഗരത്തിന്റെ 90% പ്രദേശങ്ങളില്‍നിന്നു തുരത്തിയതായി കഴിഞ്ഞദിവസം കുര്‍ദു സേന പ്രഖ്യാപിച്ചിരുന്നു.

ഐഎസിന്റെ 12 യൂണിറ്റുകളും ഒരു വാഹനവും വ്യോമാക്രമണത്തില്‍ തകര്‍ന്നതായി യുഎസ് അവകാശപ്പെട്ടു.ഇറാക്കിലെ അല്‍ അസാദ്, കിര്‍കുര്‍ക്ക്, മൊസൂള്‍, സിന്‍ജാര്‍ മേഖലകളിലും ഐഎസിനെതിരേ യുഎസ് വ്യോമാക്രമണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.