ദലൈലാമയെ സഹായിച്ച 15 കമ്യൂണിസ്റുകാരെ ചൈന ശിക്ഷിച്ചു
Thursday, January 29, 2015 12:01 AM IST
ബെയ്ജിംഗ്: ദലൈലാമയ്ക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 15 കമ്യൂണിസ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരെ ചൈന ശിക്ഷിച്ചു. പാര്‍ട്ടിയുടെ അച്ചടക്കസമിതി ഇവര്‍ക്ക് എതിരേ നടപടി സ്വീകരിച്ചെന്ന് പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ടു ചെയ്തു. 1959ല്‍ ഇന്ത്യയിലേക്കു പലായനം ചെയ്ത ദലൈലാമ ടിബറ്റിനെ ചൈനയുടെ പിടിയില്‍നിന്നു മോചിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.