കഷണ്ടിക്കും ചികിത്സയായി
Thursday, January 29, 2015 12:14 AM IST
വാഷിംഗ്ടണ്‍: കഷണ്ടിക്കും ചികിത്സയായി. മുടി കിളിര്‍പ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗം കണ്െടത്തിയെന്നു ശാസ്ത്രജ്ഞര്‍. സാന്‍ഫോര്‍ഡ്-ബര്‍ണാം മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇതിനു വഴിയൊരുക്കിയത്.

തലയിലെതന്നെ രോമകൂപങ്ങള്‍ പറിച്ചുവച്ച് തലമുടി വളര്‍ത്തുന്നതാണ് നിലവിലുള്ള രീതി.പുതിയ രീതിയില്‍ രോമകൂപങ്ങള്‍ വളര്‍ത്തുന്ന കോശങ്ങളെ വിത്തുകോശങ്ങളില്‍നിന്നു വളര്‍ത്തിയെടുക്കുകയാണ്. ഡെര്‍മല്‍ പാപില്ല കോശങ്ങള്‍ എന്നാണ് രോമകൂപങ്ങള്‍ വളര്‍ത്തുന്ന കോശങ്ങള്‍ അറിയപ്പെടുന്നത്.


രോമവളര്‍ച്ച ആവശ്യമുള്ളവരില്‍നിന്നുതന്നെ വിവിധ ശരീരഭാഗങ്ങളായി വളരാന്‍ ശേഷിയുള്ള (പ്ളൂരി പൊട്ടന്റ്) വിത്തുകോശങ്ങള്‍ എടുക്കാം. ഇവയെ പ്രത്യേക രീതിയില്‍ പരുവപ്പെടുത്തിയാണ് ഡെര്‍മല്‍ പാപില്ല കോശങ്ങള്‍ ആക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.