മഞ്ഞുവീഴ്ചയും ശീതക്കാറ്റും; യുഎസില്‍ ഒരുമരണം
Wednesday, January 28, 2015 12:15 AM IST
ന്യൂയോര്‍ക്ക്: ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കി. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണറ്റിക്കട്ട്, റോഡ് ഐലന്‍ഡ്, മാസച്യൂസെറ്റ്സ്, ന്യൂഹാംപ്ഷയര്‍ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലോംഗ് ഐലന്‍ഡില്‍ ഒരു കൌമാരപ്രായക്കാരന്‍ മരിച്ചു. 6500 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ബോസ്റണിലും ന്യൂയോര്‍ക്കിലുമാണ് ഏറെ സര്‍വീസുകള്‍ റദ്ദാക്കിയത്.


കാലാവസ്ഥ അല്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂജേഴ്സിയിലെയും ന്യൂയോര്‍ക്കിലെയും ഗതാഗതവിലക്കില്‍ അയവുവരുത്തി. ന്യൂയോര്‍ക്ക് സിറ്റിയില്‍ 30 ഇഞ്ചു കനത്തില്‍ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കിലും 12 ഇഞ്ചുകനത്തില്‍ മാത്രമേ മഞ്ഞുവീണുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.