ജാപ്പനീസ് ബന്ദിയെ 24 മണിക്കൂറിനകം വധിക്കുമെന്ന് ഐഎസ്
Wednesday, January 28, 2015 12:14 AM IST
ബെയ്റൂട്ട്: തങ്ങളുടെ കസ്റഡിയിലുള്ള ജപ്പാന്‍കാരനായ കെന്‍ജി ഗോട്ടോ, ജോര്‍ദാന്‍ പൈലറ്റ് മുവാത് അല്‍ കസീബ് എന്നിവരെ 24 മണിക്കൂറിനകം വധിക്കുമെന്ന് ഐഎസ് അന്ത്യശാസനം പുറപ്പെടുവിച്ചു.

വധശിക്ഷ ഒഴിവാക്കണമെങ്കില്‍ ജോര്‍ദാന്റെ ജയിലിലുള്ള ഇറാക്കിവനിത സാജിദ അല്‍ റിഷ്വിയെ മോചിപ്പിക്കണമെന്ന് ഐഎസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നേരത്തെ ജപ്പാന്‍കാരനായ മറ്റൊരു ബന്ദി യുവാകയെ ഐഎസ് ശിരച്ഛേദം ചെയ്തിരുന്നു. ഭീകരാക്രമണം നടത്തി 60 പേരെ കൊലപ്പെടുത്തിയ കേസില്‍2005ല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇറാക്ക് വനിതയാണ് സാജിദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.