പൌളിന വേഗ വിശ്വസുന്ദരി
പൌളിന വേഗ വിശ്വസുന്ദരി
Wednesday, January 28, 2015 12:13 AM IST
മയാമി: മിസ് കൊളംബിയ പൌളിന വേഗ (22) 2015ലെ മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥിനിയും മോഡലുമാണ്. ഞായറാഴ്ച മയാമിയില്‍ നടന്ന സൌന്ദര്യമത്സരത്തില്‍ 80 രാജ്യങ്ങളിലെ സുന്ദരികള്‍ പങ്കെടുത്തു. മിസ് വെനസ്വേല ഗബ്രിയേല്‍ ഇസ്ലര്‍, പൌളിനയെ കിരീടം അണിയിച്ചു. പുതുതായി ഡിസൈന്‍ ചെയ്ത കിരീടം 18 കോടി രൂപ വില മതിക്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.