ആധ്യാത്മിക നവീകരണമാണു യുഎസിന് ആവശ്യമെന്നു ബോബി ജിന്‍ഡാല്‍
ആധ്യാത്മിക നവീകരണമാണു യുഎസിന് ആവശ്യമെന്നു ബോബി ജിന്‍ഡാല്‍
Monday, January 26, 2015 11:57 PM IST
വാഷിംഗ്ടണ്‍: അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം ആധ്യാത്മിക നവീകരണമാണെന്ന് ഇന്ത്യന്‍ വംശജനായ ലൂയിസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍.

ഏതെങ്കിലും സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചതുകൊണ്േടാ നിയമങ്ങള്‍ പാസാക്കിയതു കൊണ്േടാ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ തീരില്ല. ഇതിന് ആധ്യാത്മിക നവീകരണം മാത്രമാണു പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജിന്‍ഡാലിന്റെ പരാമര്‍ശം. പഞ്ചാബില്‍നിന്നു അമേരിക്കയില്‍ കുടിയേറിയ ഹിന്ദു മാതാപിതാക്കളുടെ പുത്രനാണു ജിന്‍ഡാല്‍.


പിന്നീട്, ഇദ്ദേഹം കത്തോലിക്കാ വിശ്വാസ ത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു.

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു ഈ പരാമര്‍ശമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.