ബസ് അഗ്നിക്കിരയാക്കിയ സംഭവം: ബംഗ്ളാ പ്രതിപക്ഷനേതാവിനെതിരേ കേസെടുത്തു
Monday, January 26, 2015 11:56 PM IST
ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജത്രാഭാരി മേഖലയില്‍ വെള്ളിയാഴ്ച ബസ് അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഖലീദ സിയയ്ക്കെതിരേ കേസ്. ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്നാണ് കേസ്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒമ്പതു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ ഖലീദ വിചാരണ നേരിടേണ്ടിവരുമെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പറഞ്ഞു. ഖലീദയ്ക്കെതിരേ സര്‍ക്കാര്‍ നേരത്തേ കേസ് എടുത്തിരുന്നെങ്കിലും ഇളയമകന്‍ അറഫാത്ത് റഹ്മാന്റെ പെട്ടെന്നുണ്ടായ വിയോഗത്തെ തുടര്‍ന്നു ഇന്നലെയായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബംഗ്ളാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 34 പേരാണ്.


ബസ് കത്തിച്ച സംഭവത്തില്‍ പ്രതികളായവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.