ബൊക്കോ ഹറാം 15 പേരെ വധിച്ചു
Sunday, January 25, 2015 11:32 PM IST
മയ്ദുഗുരി (നൈജീരിയ): ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു നഗരത്തലവന്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. മയ്ദുഗുരിക്കു സമീപ നഗരമായ കമ്പാരിയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു തീവ്രവാദി ആക്രമണം ഉണ്ടായത്. ഗ്രാമത്തിനുള്ളില്‍ പ്രവേശിച്ച ആയുധധാരികള്‍ സാധാരണക്കാര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥന്‍ രണ്ടാം തവണയും ജനവിധി തേടുന്ന പശ്ചാത്തലത്തില്‍ ബൊക്കോ ഹറാം തുടര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഫെബ്രുവരി 14നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.