ബേനസീര്‍ ഭൂട്ടോ ചരമവാര്‍ഷികത്തില്‍ ബിലാവല്‍ ഭൂട്ടോ പങ്കെടുത്തില്ല
ബേനസീര്‍ ഭൂട്ടോ ചരമവാര്‍ഷികത്തില്‍ ബിലാവല്‍ ഭൂട്ടോ പങ്കെടുത്തില്ല
Sunday, December 28, 2014 10:55 PM IST
ലാഹോര്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ചരമവാര്‍ഷികദിനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലുള്ള മകന്‍ ബിലാവല്‍ ഭൂട്ടോ എത്തിയില്ല. പിതാവും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) കോ-ചെയര്‍മാനുമായ ആസിഫലി സര്‍ദാരിയുമായുള്ള അസ്വാരസ്യങ്ങളാണ് ബിലാവലിനെ പാക്കിസ്ഥാനില്‍ നിന്നും അകറ്റിനിറുത്തുന്നത്. നിലവില്‍ പിപിപി ചെയര്‍മാനാണ് ബിലാവല്‍. മകനെ അനുനയിപ്പിക്കാന്‍ ആസിഫലി ലണ്ടനിലെത്തിയിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. ബിലാവലിന്റെ അസാന്നിധ്യം പിപിപിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പരാതി നേതാക്കളില്‍ ശക്തമാണ്. 2007 ഡിസബംര്‍ 27നാണ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.