യാങ്കൂണുകാര്‍ വോട്ട് ചെയ്തു 60 വര്‍ഷത്തിനു ശേഷം
Sunday, December 28, 2014 10:54 PM IST
യാങ്കൂണ്‍: മ്യാന്‍മാറിന്റെ വാണിജ്യ തലസ്ഥാനമായ യാങ്കൂണ്‍ ജനത 60 വര്‍ഷത്തിനുശേഷം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍, അതിവേഗം വളരുന്ന നഗരം വോട്ടെടുപ്പില്‍ കാര്യമായ ആവേശം പ്രകടിപ്പിച്ചില്ല. 115 സ്ഥാനങ്ങളിലേക്കു 300 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ നാലു ലക്ഷത്തില്‍ താഴെ വോട്ടര്‍മാരാണു സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. 50 ലക്ഷത്തിലധികം ജനസംഖ്യ ഉള്ളിടത്താണിത്.

ബിസിനസുകാരും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമാണു സ്ഥാനാര്‍ഥികളായി രംഗത്തുണ്ടായിരുന്നത്. 2006ല്‍ സൈനിക ഭരണകൂടം നയ്പൈഡോയിലേക്കു തലസ്ഥാനം മാറ്റുന്നതുവരെ യാങ്കൂണായിരുന്നു ഭരണതലസ്ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.