ഒബാമ കുരങ്ങനെപ്പോലെയെന്ന് വടക്കന്‍ കൊറിയ
ഒബാമ കുരങ്ങനെപ്പോലെയെന്ന് വടക്കന്‍ കൊറിയ
Sunday, December 28, 2014 10:54 PM IST
പ്യ്രോംഗ്യാംഗ്: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കുരങ്ങനെ വിശേഷിപ്പിച്ച് വടക്കന്‍കൊറിയന്‍ ദേശീയ പ്രതിരോധ കമ്മീഷന്‍ (എന്‍ടിസി). തങ്ങളുടെ ഇന്റര്‍നെറ്റ് സര്‍വീസ് തടസപ്പെട്ടതിനു പിന്നില്‍ യുഎസിന്റെ ഗുഢാലോചനയാണെന്നും അവര്‍ കുറ്റപ്പെടുത്തി. വാക്കുകള്‍ക്കു വ്യവസ്ഥയില്ലാത്ത കുരങ്ങനെപ്പോലെയാണ് ഒബാമയുടെ പ്രവര്‍ത്തനങ്ങളും സംസാരവുമെന്നാണ് വടക്കന്‍ കൊറിയന്‍ വക്താവ് പറഞ്ഞത്. വാഷിംഗ്ടണാണ് തങ്ങള്‍ ക്കെതിരായ നീക്കങ്ങള്‍ക്കു പിന്നി ലെന്നു കൊറിയ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.