സൊമാലിയയില്‍ തീവ്രവാദി ആക്രമണം
Sunday, December 28, 2014 10:54 PM IST
മൊഗാദിഷു (സൊമാലിയ): മൊഗാദിഷുവിലെ ആഫ്രിക്കന്‍ യുണിയന്‍ ആസ്ഥാനത്ത് ഇസ്ളാമിസ്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സമാധാന പ്രവര്‍ത്തകരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.

സൊമാലിയന്‍ തീവ്രവാദസംഘടനയായ അല്‍ ഷബാബ് അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ക്രിസ്മസ് ആഘോഷം നടത്തിയവരെയാണ് തങ്ങള്‍ വധിച്ചതെന്നു അല്‍ ഷബാബ് വക്താവ് ഷെയ്ക് അബ്ദിയാസ് അബു മുസാബ് റോയിട്ടേഴ്സിനോടു പറഞ്ഞു.
ക്രിസ്മസ് ആഘോഷമടക്കമുള്ള പാശ്ചാത്യരീതികള്‍ പിന്തുടരുന്നവര്‍ തങ്ങളുടെ ശത്രുക്കളാണെന്നും ഇത്തരക്കാര്‍ക്കെതിരേ അക്രമണം തുടരുമെന്നും സംഘടന വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.