60 തീവ്രവാദികളെ വധിച്ചു
Sunday, December 28, 2014 10:53 PM IST
ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ക്കെതിരായ നീക്കം ശക്തിപ്പെടു ത്തുന്നു. ഇന്നലെ വ്യത്യസ്ത സൈനികനടപടികളിലായി 60ലേറെ തീവ്രവാദികളെ വധിച്ചു.

ഇന്നലെ പുലര്‍ച്ചെ ഒറാക്കസിലെ ഷിന്ദാര, ഖ്വാസന സൈനിക ചെക്പോസ്റ് ആക്രമിച്ച 20 തീവ്രവാദികളെ സൈന്യം പ്രത്യാക്രമണത്തിലൂടെ വധിച്ചു. സംഭവത്തില്‍ 25ലേറേ തീവ്രവാദികള്‍ക്കു പരിക്കേറ്റു. നാലു സൈനികര്‍ക്കും സംഭവത്തില്‍ ഗുരുതര പരിക്കേറ്റു. ഇവരെ പെഷവാറി ലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡറ്റേക്കല്‍ മേഖലയില്‍ പാക് സേന നടത്തിയ വ്യോമാക്രമണ ത്തിലാണ് രണ്ടു കമന്‍ഡര്‍മാരടക്കം 39 തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആളില്ലാ വിമാനം ഡ്രോണും ആക്രമണത്തില്‍ പങ്കെടുത്തു.

ബലുജിസ്ഥാനിലാണ് രണ്ടു ചാവേറുകള്‍ കൊല്ലപ്പെട്ടത്. ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയും അപരനെ സുരക്ഷസേന വധിക്കുകയുമായിരുന്നു. 500 ബോംബുകളും 200 കിലോ സ്ഫോടകവസ്തുക്കളും 13 റോക്കറ്റ് ലോഞ്ചറുകളും മറ്റ് വെടിക്കോപ്പുകളും ഇവിടെനിന്നു കണ്െടടുത്തു.

കഴിഞ്ഞദിവസം വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലകളില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ രാജ്യത്തെ അംഗീകാരമില്ലാത്ത മദ്രസകളില്‍ നടത്തിയ തെരച്ചിലില്‍ 100ലേറെ തീവ്രവാദികള്‍ അറസ്റിലായി.

ഗോത്രവിഭാഗങ്ങള്‍ കൂടുതലുള്ള ഒറാക്കസി പാക് താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളുടെയും ശക്തികേന്ദ്രങ്ങളാണ്. പല തീവ്രവാദസംഘടനകളും അംഗങ്ങള്‍ക്കു പരിശീലനം നല്കുന്നത് ഇവിടെയാണ്. പാക് താലിബാനും അല്‍ഖ്വയ്ദയ്ക്കും തെഹ്രിക്ഇ താലിബാനും ഈ മേഖലകളിലുള്ള സ്വാധീനം പാക് സൈന്യത്തിനോ സര്‍ക്കാരിനോ ഇല്ലെന്നതാണ് വസ്തുത.


കഴിഞ്ഞവര്‍ഷം അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തെഹ്രിക്ഇ താലിബാന്‍ മേധാവി ഹക്കിമുള്ള മസൂദ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് തീവ്രവാദിവേട്ട സൈന്യം നിറുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ സൈന്യം വസീരിസ്ഥാനിലും ഖൈയ്ബര്‍ മേഖലകളിലും തീവ്രവാദികള്‍ക്കെതിരേ ചെറിയതോതില്‍ സൈനിക നടപടി തുടങ്ങിയിരുന്നു. പെഷവാറിലെ സൈനികസ്കൂളില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 140ലേറേ പിഞ്ചുകുട്ടികള്‍ വധിക്കപ്പെട്ടിരന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദികള്‍ക്കെതിരേ സൈനികനീക്കം ശക്തിപ്പെടുത്തിയത്.

ലഖ്വിക്കു തുണയായത് നിയമത്തിലെ പഴുതുകള്‍

ഇസ്ളാമാബാദ്: നിയമത്തിലെ പഴുതുകളും ദുര്‍ബലമായ സാക്ഷിമൊഴികളുമാണ് മുംബൈ ആക്രമണക്കേസിലെ സൂത്രധാരനായ സക്കിയൂര്‍ റഹ്മാന്‍ ലഖ്വിയുടെ ജാമ്യത്തിനു വഴിതെളിച്ചതെന്നു തീവ്രവാദവിരുദ്ധ കോടതി. ഡിസംബര്‍ 18നാണ് വേണ്ടത്ര തെളിവുകളില്ലെന്നതിന്റെ പേരില്‍ ലഖ്വിക്കു ജാമ്യം നല്കിയത്. ക്രൈം ഇന്‍വെസ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി ഐഡി) കേട്ടുകേള്‍വിയുടെ പേരിലാണ് ലഖ്വിക്കെതിരേ കുറ്റപത്രം തയാറാക്കിയതെന്നു ജഡ്ജി സയ്യദ് കൌസര്‍ അബ്ബാസ് സയിദിയുടെ വിധിന്യായത്തില്‍ പറയുന്നു. മുഖ്യസാക്ഷിയായ മുഹമ്മദ് മുംതാസ് ലഖ്വിക്കെതിരേ മൊഴി നല്കിയിട്ടില്ല. എഫ് ഐആര്‍ രജിസ്ട്രര്‍ ചെയ്തതു സംഭവം നടന്നു മൂന്നുമാസം കഴിഞ്ഞാണ്. ലാഖ്വിക്കു ജാമ്യം ലഭിക്കുന്നതിനു ഈ കാലതാമസവും സഹായകരമായെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.