രാജപക്സെയ്ക്കു തിരിച്ചടി, ഒരു മന്ത്രി കൂടി കൂറുമാറി
Tuesday, December 23, 2014 11:51 PM IST
കൊളംബോ:ശ്രീലങ്കന്‍ പ്രസിഡ ന്റു പദത്തില്‍ മൂന്നാം ഊഴം തേടുന്ന മഹിന്ദ രാജപക്സെയ്ക്കു തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ കാബിനറ്റിലെ ഒരു മന്ത്രികൂടി പ്രതിപക്ഷ ക്യാമ്പിലെത്തി.

വാണിജ്യമന്ത്രി റിഷാത് ബതിയുദ്ദീനാണ് രാജപക്സെയുടെ എതിര്‍ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്. രാജപക്സെ ക്യാമ്പില്‍നിന്നു കൂറുമാറുന്ന ആറാമത്തെ മുതിര്‍ന്ന കാബിനറ്റ് മന്ത്രിയാണ് ബതിയുദ്ദീന്‍. ബതിയുദ്ദീന്‍ നേതൃത്വം നല്‍കുന്ന ഓള്‍ സിലോണ്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രണ്ട് എംപിമാരുണ്ട്. മുസ്്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിലും മതസൌഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിലും രാജപക്സെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബതിയുദ്ദീന്‍ ആരോപിച്ചു.


തമിഴ് ഐക്യവിമോചന മുന്നണിയും(തുള്‍ഫ്)സംയുക്ത പ്രതിപക്ഷ പ്രസിഡന്റു സ്ഥാനാര്‍ഥി സിരിസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. നിലവില്ലാത്ത എല്‍ടിടിഇയെക്കുറിച്ച് ഭീതി പരത്തി ഇലക്്ഷനില്‍ നേട്ടം കൊയ്യാനാണു രാജപക്സെയുടെ നീക്കമെന്ന് തുള്‍ഫ് നേതാവ് ആനന്ദശങ്കരി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.