യൂഡോ യേര്‍ഗന്‍സ് അന്തരിച്ചു
യൂഡോ യേര്‍ഗന്‍സ് അന്തരിച്ചു
Tuesday, December 23, 2014 11:50 PM IST
വിയന്ന: ഓസ്ട്രിയന്‍ ഗായകനും ഗാനരചയിതാവുമായ യൂഡോ യേര്‍ഗന്‍സ് (80) അന്തരിച്ചു. അദ്ദേഹത്തിന്റെ പാട്ടുകളുടെ പത്തുകോടിയിലേറെ റിക്കാര്‍ഡുകള്‍ വിറ്റുപോയിട്ടുണ്ട്.

1960കളില്‍ യൂറോ വിഷന്‍ സോംഗ് മത്സരത്തില്‍ മൂന്നുവര്‍ഷം ജേതാവായി. ആയിരത്തിലേറെ ഗാന ങ്ങള്‍ രചിച്ചിട്ടുണ്ട്. 1978ലെ ഫുട്ബോള്‍ ലോകകപ്പിനിറങ്ങിയ ജര്‍മന്‍ ടീമിനുവേണ്ടി എഴുതിയത് ബുവേനോസ് ഡിയാസ് അര്‍ജ ന്റീന എന്നാണ് യേര്‍ഗന്‍സിന്റെ ഏറ്റവും ഹിറ്റായ ഗാനം. ഇന്‍ ദ മിഡ്സ്റ് ഓഫ് ലൈഫ് എന്ന പേരില്‍ ഒരു സംഗീത പര്യടനം നടത്തുന്ന തിനിടെയാണ് അന്ത്യം. സാല്‍സ്ബര്‍ഗില്‍ ജര്‍മന്‍ - റഷ്യന്‍ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം 2007ല്‍ സ്വിസ് പൌ രത്വമെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.