ബെയ്ജി എസെബ്സി ടുണീഷ്യന്‍ പ്രസിഡന്റ്
ബെയ്ജി എസെബ്സി ടുണീഷ്യന്‍ പ്രസിഡന്റ്
Tuesday, December 23, 2014 11:49 PM IST
ടുണീസ്: ടൂണീഷ്യ ന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മതേതര നിഡാ ടൂണ്‍സ് പാ ര്‍ട്ടി നേതാവ് ബെജി കയ്ഡ് എസെബ്സി വിജയിച്ചു. പുറത്താക്കപ്പെട്ട ഏകാധിപതി ബന്‍ ആലിയുടെ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന എസെബ്സിക്ക് 59 ശതമാനം വോട്ടുകിട്ടിയെന്ന് ഇലക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ബന്‍ ആലി പുറത്താക്കപ്പെട്ടശേഷം ഇടക്കാല പ്രസിഡന്റായ മര്‍സൂക്കിയായിരുന്നു 88കാരനായ എസെബ്സിയുടെ എതിരാളി. അറബ് വസന്തത്തെത്തുടര്‍ന്ന് ജനാധിപത്യത്തിലേക്കു പരിവര്‍ത്തനം ചെയ്ത ടുണീഷ്യയില്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പിലെ വിജയം രക്തസാക്ഷികള്‍ക്കു സമര്‍പ്പിക്കുന്നതായി എസെബ്സി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.